രാത്രി, യാമങ്ങൾ ഏറെ ചെന്നിട്ടുണ്ടാവും, പൊടുന്നനെ എന്തോ വീഴുന്നത് കേട്ടു അയാൾ ഞെട്ടി ഉണർന്നു. വളരെ ബുദ്ധിമുട്ടി ഏന്തിപിടിച്ച ഒരു ഉറക്കമാണ് അങ്ങിനെ ശിഥിലമായത് . നഗരത്തിൽ എത്തിയിട്ട് അവർക്കു അധികമായില്ല. ഒരു പനിയുടെ തുടക്കം കണ്ട പരിഭ്രാന്തിയിൽ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ആശുപത്രിയിൽ വന്നതാണ് അവർ. ടെസ്റ്റ് ചെയ്‌തപ്പോൾ നേരിയ സംശയം പറഞ്ഞു ഡോക്ടർ. അങ്ങിനെ നഗരത്തിലെ ഒരു സുഹൃത്തിന്റെ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റിൽ ക്വാറന്റൈനിൽ ആയി.പുതിയ സ്ഥലമായതു കൊണ്ടും ലോക്ക് ഡൌൺ പ്രതിബന്ധം നിലനിൽക്കുന്നതിനാലും പരിസരബോധം വന്നിട്ടുമില്ല.അയാളുടെ നിദ്രാഭംഗം വരുത്തിയ ശബ്ദം അടുത്ത മുറിയിൽ ഉറങ്ങുന്ന അവളെ തെല്ലും അലട്ടിയില്ല.ജനൽ കർട്ടൻ മാറ്റി അയാൾ ഇരുട്ടിലേക്കു ചുഴിഞ്ഞു നോക്കി. പാർക്കിംഗ് സ്ഥലത്തു വെളിച്ചമില്ലാത്തതുകൊണ്ട് അയാൾക്ക് ഒന്നും വ്യക്‌തമായില്ല.ആശങ്കയും ഉത്കണ്ഠയും ഒരേ സമയം അയാളെ ഗ്രസിച്ചു.കിടക്കയുടെ അടുത്ത് വെച്ചിരുന്ന ടൈം പീസിൽ നേരം അഞ്ചു മണിയെ ആയിട്ടുള്ളു. പ്രഭാതമാകാൻ ഇനിയും സമയമെടുക്കും എന്ന് അയാൾ ഓർത്തു . കുറച്ചു നേരം ക്ഷമിച്ചു സഹി കെട്ട് അയാൾ പുറത്തേക്കു ഇറങ്ങാൻ തന്നെ തീരുമാനിച്ചു. നിൽക്കുമ്പോൾ കാലുകൾ വിറക്കുന്നുവോ തല തിരിയുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി, മാസ്ക് ധരിച്ച് സാവധാനം അയാൾ വാതിൽ നിശബ്ദം തുറന്നു പുറത്തേക്കിറങ്ങി. നവംബർ മാസത്തെ തണുപ്പ് അയാൾക്കുമേൽ ആലിപ്പഴം പോലെ പ്രഹരമേൽപിച്ചു.ഭാഗ്യം, ലിഫ്റ്റ് അതേ നിലയിൽ തന്നെ വന്നു കിടക്കുന്നുണ്ടായിരുന്നു. താഴത്തേക്കുള്ള ബട്ടൺ അമർത്തി അയാൾ ഗ്രൗണ്ട് ഫ്ലോറിൽ എത്തി. തികച്ചും വിജനവും നിശബ്ദവും ആണ് പരിസരം. അയാൾ…
View original post 378 more words